2026 ലോകകപ്പ് (അമേരിക്ക, കാനഡ, മെക്‌സിക്കോ) ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടായി. 2022 ഖത്തര്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, ടിക്കറ്റ് നിരക്കുകള്‍ 10 മടങ്ങ് വരെ ഉയര്‍ന്നു, സാധാരണ ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കല്‍ ഏറെ പ്രയാസകരമായതായി റിപ്പോര്‍ട്ട്.
ഗ്രൂപ്പ് റൗണ്ട്, കാറ്റഗറി 4: 100 ഡോളര്‍ (ഏകദേശം 8,870 രൂപ)
കാറ്റഗറി 3: 150 ഡോളര്‍ (ഏകദേശം 13,000 രൂപ)
കാറ്റഗറി 2: 430 ഡോളര്‍ (ഏകദേശം 38,000 രൂപ)
കാറ്റഗറി 1: 575 ഡോളര്‍ (ഏകദേശം 51,000 രൂപ)
ഫൈനല്‍, കാറ്റഗറി 1: 6,370 ഡോളര്‍ (ഏകദേശം 5.65 ലക്ഷം രൂപ)
2022 ഖത്തര്‍ ലോകകപ്പില്‍, ഗ്രൂപ്പ് റൗണ്ട് ടിക്കറ്റുകള്‍ 11 ഡോളര്‍ മുതല്‍ ആരംഭിച്ചിരുന്നു. ഫൈനലിന് കാറ്റഗറി 1 ടിക്കറ്റ് 1,607 ഡോളര്‍ ആയിരുന്നുവെങ്കില്‍, 2026 ലോകകപ്പില്‍ അതേ ടിക്കറ്റിന് 6,370 ഡോളര്‍ എത്തും.
വിമാനം, താമസം, വിവിധ നഗരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയ മറ്റു ചിലവുകളും ചേര്‍ത്ത് കണക്കാക്കുമ്പോള്‍, 2026 ലോകകപ്പ് സാധാരണ ആരാധകര്‍ക്ക് വളരെ ചെലവേറിയ ഒരു ടൂര്‍ണമെന്റ് ആകുമെന്ന് വിദഗ്ധര്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1994 അമേരിക്കന്‍ ലോകകപ്പുമായി താരതമ്യം ചെയ്താല്‍, ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് പത്തിരട്ടി ഉയര്‍ന്നിട്ടുണ്ട്.