• Sat. Sep 6th, 2025

24×7 Live News

Apdin News

24 വർഷങ്ങൾക്ക് ശേഷം വരുന്നു മം​ഗലശ്ശേരി കാർത്തികേയൻ ; ആഘോഷിക്കാൻ റി റിലീസ് ഒരുങ്ങുന്നു

Byadmin

Sep 5, 2025



റി റിലീസ് ട്രെന്റിൽ മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് . മോഹൻലാൽ ഡബിൾ റോളിൽ തകർത്താടിയ രാവണപ്രഭു ആണ് റി റിലീസിന് ഒരുങ്ങുന്നത് . മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റി റിലീസ് എന്നാണ് എന്ന വിവരം അറിയിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്.

അടുത്തു തന്നെ പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ തിരുവോണ ദിവസം മോഹൻലാലിൻ്റേയും, ആന്റെണി പെരുമ്പാവൂരിൻ്റേയും ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹന്‍ലാലിന്റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗം എന്ന നിലയ്‌ക്കാണ് രഞ്ജിത്ത് രാവണപ്രഭു ഒരുക്കിയത്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്റെ തിരക്കഥയും രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിച്ച ചിത്രമാണ് രാവണപ്രഭു

By admin