തെലങ്കാനയിലെ ആദിലാബാദിലെ സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിനുള്ള അരിയിലും സാധനങ്ങളിലും പാത്രങ്ങളിലുമാണ് യുവാവ് കീടനാശിനി വിതറിയത്.

സ്റ്റോർ റൂമിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി ഉച്ച ഭക്ഷണത്തിനുളള അരിയിലും പാത്രങ്ങളിലും കീടനാശിന് വിതറിയ യുവാവ് പിടിയിൽ. വീട്ടുകാരോടുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവാണ് തെലങ്കാനയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ വിഷം കലക്കാൻ ശ്രമിച്ചത്. തെലങ്കാനയിലെ ആദിലാബാദിലെ സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിനുള്ള അരിയിലും സാധനങ്ങളിലും പാത്രങ്ങളിലുമാണ് യുവാവ് കീടനാശിനി വിതറിയത്.
രാവിലെ സ്കൂളിലെത്തിയെ അധ്യാപകരാണ് സ്റ്റോർ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അരിചാക്കിലും പാത്രങ്ങളിലുമെല്ലാം വെളുത്ത നിറത്തിലുള്ള പൊടി കിടക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയിലാണ് വെളുത്ത പൊടി മാരക കീടനാശിനി ആണെന്ന് വ്യക്തമാവുന്നത്. സ്കൂൾ പരിസരത്ത് നിന്ന് പോലീസ് ഒഴിഞ്ഞ കീടനാശിനി ബോട്ടിലും കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ 27കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയലെടുത്തു. സ്വയം കിസ്റ്റു എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതിലാണ് കഞ്ഞിപ്പുരയിൽ കയറിയത് ഇയാൾ തന്നെയാണെന്ന് വ്യക്തമായത്. തൊഴിൽ രഹിതനായ ഇയാൾ വീട്ടുകാരുമായി ഉണ്ടായ തർക്കത്തിൽ പ്രകോപിതനായാണ് അതിക്രമം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.