• Fri. Jan 30th, 2026

24×7 Live News

Apdin News

29ാം വയസിലാണ് ഞാന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചത്! അത് എന്റെ തീരുമാനം

Byadmin

Jan 30, 2026



രാംചരണും ഭാര്യ ഉപാസന കാമിനേനിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഉപാസന. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ഉപാസനയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു അവര്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. പ്രസ്താവന ചര്‍ച്ചയായതോടെയാണ് കുറിപ്പിലൂടെ വിശദീകരണം. കരിയറില്‍ ഫോക്കസ് ചെയ്യാനും, വിവാഹത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനും വേണ്ടി സ്ത്രീകള്‍ക്ക് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാം. ഇത് ഉചിതമായ മാര്‍ഗമാണെന്നായിരുന്നു പ്രസ്താവന. ആരോഗ്യപരമായൊരു ചര്‍ച്ചയ്‌ക്ക് തുടക്കമിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറയുന്നു

 

സമൂഹത്തിന്റെ സമ്മദര്‍ദ്ദം മുന്‍നിര്‍ത്തിയല്ല ഒരു സ്ത്രീ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. അനുയോജ്യനായ ഒരാളെയാണ് ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടത്. കുടുംബത്തിലേക്ക് കുഞ്ഞ് വേണമെന്ന് കരുതി ഒരു വിവാഹത്തിന് തയ്യാറാവുന്നതില്‍ കാര്യമില്ല. കരിയര്‍ സെറ്റാവും മുന്‍പെ വിവാഹത്തെക്കുറിച്ചും, കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാന്‍ സ്ത്രീകളോട് പറയുന്നത് ശരിയാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉപാസന ഉന്നയിച്ചത്. അതിനിടയില്‍ തന്റെ കാര്യങ്ങള്‍ എങ്ങനെയാണ് നടന്നതെന്നും അവര്‍ വിശദീകരിച്ചിരുന്നു.

 

27ാം വയസിലാണ് ഞാന്‍ എനിക്ക് അനുയോജ്യനായൊരു പങ്കാളിയെ കണ്ടെത്തിയത്. 29ാം വയസിലാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. ആരോഗ്യപരവും വ്യക്തിപരവുമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ഞാന്‍ അത് ചെയ്തത്. അത് അപ്പോളോയില്‍ ആയിരുന്നില്ല. സ്ത്രീകള്‍ അവരവരുടെ കരിയര്‍ തിരഞ്ഞെടുക്കുന്നത് പോത്സാഹിപ്പിക്കാനായി ഞാന്‍ ഇതേക്കുറിച്ച് എല്ലായിടത്തും തുറന്നുപറയാറുണ്ട്.

 

36ാം വയസിലാണ് ഞങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. 39ാം വയസില്‍ ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ്.എന്റെ ലൈഫില്‍ കരിയറിനും ദാമ്പത്യ ജീവിതത്തിനും ഞാന്‍ ഒരുപോലെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരസ്പരം മത്സരിക്കുന്ന കാര്യങ്ങളല്ല ഇത്. സന്തോഷവും സമാധാനവുമുള്ളതായിരിക്കണം കുടുംബം. അങ്ങനെയൊരു അന്തരീക്ഷം ഏറെ പ്രധാനപ്പെട്ടതാണ്. സംതൃപ്തമായ ജീവിതത്തിന്റെ രണ്ട് ഭാഗങ്ങളാണ് വിവാഹവും കരിയറും. എന്നാല്‍ അത് ഏത് സമയത്ത് വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ അവകാശമാണ് അത്. പ്രിവേലജല്ല അത് എന്നുമായിരുന്നു ഉപാസന കുറിച്ചത്.

 

സ്വന്തം കാലില്‍ നിന്ന് മതി വിവാഹം എന്നുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യവും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ആശുപത്രി വൈസ് ചെയര്‍മാന്‍ കൂടിയായ ഉപാസന ബിസിനസ് താല്‍പര്യം നിലനിര്‍ത്തിയാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ പ്രിവിലേജായല്ല താന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞത് എന്നായിരുന്നു ഉപാസനയുടെ മറുപടി. 23ാം വയസില്‍ വിവാഹിതയായ വ്യക്തിയാണ് മറ്റ് പെണ്‍കുട്ടികളോട് വിവാഹം വൈകിപ്പിക്കുന്നതിനായി പറയുന്നത്. അത് ശരിയായ കാര്യമല്ലല്ലോ എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.

By admin