തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ ഭൂമി കുംഭകോണ പരാതി. കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്നാണ് പരാതി. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കര്‍ണാട ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.
എസ്‌ഐടി അന്വേഷണം നടത്തണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ജഗദീഷ് പരാതിയില്‍ ആവശ്യപ്പെട്ടു. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ജഗദീഷ് പറഞ്ഞു. പരാതി പ്രകാരം കര്‍ണാടക സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് രാജീവ് ചന്ദ്രശേഖര്‍ മറിച്ചുവിറ്റത്.
രാജീവിന്റെ കമ്പനിയാണ് മറിച്ചുവിറ്റത്. ഭൂമി അനുവദിച്ചത് ബിപിഎല്ലിന് ഫാക്ടറി നിര്‍മിക്കാനായിരുന്നു. എന്നാല്‍ ഒന്നും തുടങ്ങാതെ ഭൂമി മറിച്ച് വില്‍ക്കുകയായിരുന്നു. 313.9 കോടി രൂപയുടെ ഭൂമിയാണ് ആകെ വിറ്റത്. ഇതില്‍ 175 ഏക്കര്‍ കൃഷി ഭൂമിയാണ് വിറ്റത്.