മുംബൈയില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ട്രാഫിക് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ അജ്ഞാത ഭീഷണി സന്ദേശം. പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.
‘നഗരത്തില്‍ 34 ചാവേറുകള്‍ മനുഷ്യ ബോംബുകളായി സജ്ജമാണ,് ഒരു കോടി ആളുകളെ കൊല്ലും.-എന്നായിരുന്നു ഭീഷണി. ‘ലഷ്‌കര്‍ഇജിഹാദി’ എന്ന പേരിലാണ് ഭീഷണി സന്ദേശം.
14 പാകിസ്താന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്. ഒരു കോടി ആളുകളെ കൊല്ലാന്‍ കഴിയുന്ന രീതിയില്‍ ഏകദേശം 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിക്കും- ഭീഷണി സന്ദേശത്തില്‍ പറയുന്നു. അതേസമയം, ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഭീകരവിരുദ്ധ സ്‌ക്വാഡിനെ (എടിഎസ്) വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.