
ധാക്ക: 342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെങ്കിലും മനുഷ്യാവകാശസംഘടനകളും ന്യൂനപക്ഷ സംരക്ഷണ സംഘടനകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. കാണാതായവരില്‍ പലരും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളാണ്.
ഇതിന് മുന്‍പ് ഒരു ഹിന്ദുഗ്രാമത്തില്‍ നിന്നും 45 പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയിരുന്നു. നിരന്തരമായി അവിടെ ഹിന്ദു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നതായും നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ചില പെണ്‍കുട്ടികളെ വയസ്സായവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നു. ചിലരെ ബലാത്സംഗത്തിന് വിധേയമാക്കുന്നുമുണ്ട്.
ജയിലുകള്‍ തുറന്നുവിടുന്നു
ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് നിരവധി ജയിലുകള്‍ തുറന്നുവിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരും ജീവപര്യന്തക്കാരും ഇക്കൂട്ടത്തിലുണ്ട്.
ആകെ 1.8 കോടി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും അവര്‍ രാജ്യത്ത് ചിതറിക്കിടക്കുകയാണ്. ഇവര്‍ക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെയും ഇന്‍ക്വിലാബ് മഞ്ചിന്റെയും പ്രവര്‍ത്തകര്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. ചിലരുടെ വീടുകള്‍ കത്തിക്കുന്നു. നാലോ അഞ്ചോ ഹിന്ദു യുവാക്കളെ അടിച്ചുകൊന്ന് കത്തിച്ചു. എന്തായാലും കുറേശ്ശേയായി അവാമി ലീഗ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നുണ്ട്.