• Wed. Feb 5th, 2025

24×7 Live News

Apdin News

37-year-old-arrested-in-bengaluru-who-built-3-crore-house-22-lakh-aquarium-for-leading-actres | പ്രമുഖ നടിയ്ക്കായി 3 കോടിയുടെ വീട്, 22 ലക്ഷം രൂപയുടെ അക്വേറിയം; ബെംഗളൂരുവിൽ പ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Byadmin

Feb 5, 2025


37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്

arrest

കാമുകിക്ക് വേണ്ടി കൊള്ളയടിച്ച പണം ഉപയോഗിച്ച് വീട് നിർമിച്ചയാളെ ബെംഗളൂരു പോലീസ് പിടികൂടി. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്. പഞ്ചാക്ഷരി സ്വാമിയെന്ന ഇയാൾക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ ഇയാൾ വിവാഹിതനാണ്. 2003 മുതൽ മോഷണം ആരംഭിച്ച ഇയാൾ 2009 ആയപ്പോഴേക്കും ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയ ഇയാൾക്ക് 2014-15 കാലഘട്ടത്തിൽ ഒരു പ്രമുഖ നടിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

ചോദ്യം ചെയ്യലിൽ നടിക്കുവേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിലെ മൂന്ന് കോടി രൂപ ചെലവിട്ട വീട് നിർമിക്കുകയും 22 ലക്ഷം രൂപയോളം വില വരുന്ന അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തതായി ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.



By admin