
കോഴിക്കോട്: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്ലാജിനെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മുക്കത്താണ് സംഭവം.മുഹമ്മദ് മിഥ്ലാജിനെ വയനാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സുഹൃത്തിന്റെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.അംഗന്‍വാടിയില്‍ വച്ച് ജീവനക്കാരിയോട് വയറ് വേദനിക്കുന്നതായി കുട്ടി പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്.