
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി. പത്തനാപുരത്ത് 4 പേര്‍ പിടിയില്‍. വിപിന്‍, വിവേക്, കിരണ്‍, ടെര്‍ബിന്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടി യ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം SM അപ്പാര്‍ട്ട് മെന്റ് &ലോഡ്ജിലായിരുന്നു പാര്‍ട്ടി. 460 mg MDMA, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ പിടിച്ചെടുത്തു.
MDMA ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, MDMA തൂക്കുന്നതിനുള്ള. ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തു.