• Sat. Mar 15th, 2025

24×7 Live News

Apdin News

4 people drowned while bathing in river after Holi celebrations, incident in Maharashtra | ഹോളി ആഘോഷത്തിന് ശേഷം നദിയില്‍ കുളിക്കാനിറങ്ങി; 4 പേര്‍ മുങ്ങിമരിച്ചു, സംഭവം മഹാരാഷ്ട്രയില്‍

Byadmin

Mar 15, 2025


holy celebration, death

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. സംഭവം ഇന്ന് ഉച്ചക്കഴിഞ്ഞഅ 3 മണിക്കായിരുന്നു.
രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാര്‍ കോംപ്ലക്‌സില്‍ നിന്നുള്ള കുട്ടികള്‍ ഹോളി ആഘോഷത്തിന് ശേഷം കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്.

നീന്തുന്നതിനിടെ, അവരില്‍ ഒരാള്‍ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ വെള്ളത്തില്‍ ചാടുകയുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, നാലുപേരും വെള്ളത്തില്‍ മുങ്ങിപ്പോയി. ബദ്ലാപൂര്‍ അഗ്‌നിശമന സേന നദിയില്‍ തിരച്ചില്‍ നടത്തുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. മരിച്ച എല്ലാവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.



By admin