
ഇടുക്കി കാന്തല്ലൂർ പെരുമലയിൽ വെള്ളക്കെട്ടിൽവീണ് 4 വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ സ്വദേശികളായ രാമരാജ് രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു ദാരുണസംഭവം. മാതാപിതാക്കൾക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വീടിനരികിലേക്ക് പോയ കുട്ടി സമീപത്തുണ്ടായിരുന്ന വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിയിലെ ചെളിയിൽ പൂണ്ട നിലയിൽ ശരവണനെ കണ്ടെത്തുന്നത്. ഉടൻതന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മറയൂർ പൊലീസ് മറ്റ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.ഇടുക്കി കാന്തല്ലൂർ പെരുമലയിൽ വെള്ളക്കെട്ടിൽവീണ് 4 വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ സ്വദേശികളായ രാമരാജ് രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടുകൂടിയായിരുന്നു ദാരുണസംഭവം. മാതാപിതാക്കൾക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വീടിനരികിലേക്ക് പോയ കുട്ടി സമീപത്തുണ്ടായിരുന്ന വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിയിലെ ചെളിയിൽ പൂണ്ട നിലയിൽ ശരവണനെ കണ്ടെത്തുന്നത്. ഉടൻതന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മറയൂർ പൊലീസ് മറ്റ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.