ലക്നൗ : ഉത്തർപ്രദേശിൽ 40 വർഷമായി അടച്ചിട്ടിരുന്ന ജൈന ക്ഷേത്രം തുറന്നു. രത്തൻപൂർ കാല ഗ്രാമത്തിൽ അവഗണനയുടെ നേർസാക്ഷ്യമായി നിന്ന ജൈന ക്ഷേത്രമാണ് വീണ്ടും തുറന്നത്.
ക്ഷേത്രപരിസരത്തിന് പുറത്തുള്ള മാലിന്യങ്ങൾ വൃത്തിയാക്കുന്നതും നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. പ്രോപ്പർട്ടിയുടെ നിലവിലെ ഉടമ പ്രദീപ് കുമാർ ജെയിന്റെ അനുമതിയോടെയാണ് ക്ഷേത്രം തുറന്നത്.
പ്രദീപ് കുമാര്‍ ജെയിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് മൊറാദാബാദിലെ ജില്ലാ മജിസ്ട്രേറ്റ് തന്നെയാണ് ഇവിടം പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എസ് ഡിഎം വിനയ് കുമാറിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് കല്ലും മണ്ണും മൂടിക്കിടക്കുന്ന പ്രദേശത്ത് ജൈനക്ഷേത്രമാണെന്ന് കണ്ടെത്തിയത്.
അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും മണ്ണും ബുൾഡോസറുകൾ ഉപയോഗിച്ചു നീക്കം ചെയ്തു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന രത്തൻപൂർ കാല ഗ്രാമത്തിൽ ജനസംഖ്യയുടെ 70 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ഇവരുടെ സഹകരണത്തോടെയാണ് ക്ഷേത്രം തുറന്നത്.