• Wed. Aug 6th, 2025

24×7 Live News

Apdin News

400ഓളം എന്നും ആയിരം എന്നും മരണക്കണക്കുകള്‍ പെരുപ്പിച്ച യൂട്യൂബ് ചാനലുകള്‍ പെട്ടു…കിട്ടിയത് രണ്ട് അസ്ഥികൂടവും 60ഓളം എല്ലുകളും മാത്രം

Byadmin

Aug 6, 2025



ബെംഗളൂരു: കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയ യൂട്യൂബ് ചാനലുകള്‍ പെട്ടിരിക്കുകയാണ്. ശുചീകരണത്തൊഴിലാളി പറഞ്ഞത് നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ചാനലുകള്‍ ഇത് അനുദിനം പെരുപ്പിച്ച് പെരുപ്പിച്ച് ധര്‍മ്മസ്ഥലയില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പിന്നീട് മറ്റ് ചില ചാനലുകള്‍ ആയിരം മൃതദേഹങ്ങള്‍ വരെ കുഴിച്ചിട്ടിട്ടുണ്ടെന്നും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സ്ത്രീകളെ ചിലന്തി വല പോലെ വലകെട്ടി പിടിക്കുകയായിരുന്നുവെന്നും പര്‍വ്വതീകരിച്ച യൂട്യൂബ് ചാനലുകള്‍ക്ക് യഥാര്‍ത്ഥ ചിത്രം പുറത്തേക്ക് വന്നതോടെ വഴിമുട്ടിയ സ്ഥിതിയാണ്.

ശുചികരണത്തൊഴിലാളി താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്ന് അവകാശപ്പെട്ട 13 ഇടങ്ങള്‍ കുഴിച്ചതില്‍ നിന്നും രണ്ട് അസ്ഥികൂടങ്ങളും 60ഓളംഓഓ അസ്ഥിക്കഷണങ്ങളും കണ്ടെടുത്തതായി പറയുന്നു. പക്ഷെ ഇത് എന്ത് തരത്തിലുള്ള മരണമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. അസ്ഥികളെല്ലാം ബെംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.

ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ അധികാരികള്‍ തന്നെയാണ് കൊലയ്‌ക്ക് പിന്നില്‍ എന്ന് സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു യൂട്യൂബ് ചാനലുകള്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നത്. ഭയാനകമായ മാധ്യമവിചാരണയാണ് കണ്ടത്. പക്ഷെ ഈ യൂട്യൂബ് വിചാരണകള്‍ക്ക് കടകവിരുദ്ധമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.

ഈ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിപറഞ്ഞത് നൂറോളം പേരെ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ വന്ന യൂട്യൂബ് വീഡിയോകളിലെ മരണക്കണക്കുകളാണ് ഞെട്ടിക്കുന്നത്. ചില വീഡിയോകളില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നാണ്. മറ്റ് ചില വീഡിയോകളില്‍ ആയിരം തലയോട്ടികള്‍ ഇവിടെയുണ്ടെന്നും അവകാശവാദമുണ്ട്. ഇനിയും വേറെ ചില വീഡിയോകളില്‍ 22000 പെണ്‍കുട്ടികളെ കര്‍ണ്ണാടകയില്‍ ഇതുവരെ കാണാതായിട്ടുണ്ടെന്നും ഇവരെല്ലാം ഏകദേശം ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട് അപ്രത്യക്ഷമായതെന്ന് ധ്വനിപ്പിക്കുന്ന വിവരണങ്ങളാണ് നല്‍കുന്നത്.

ഒന്ന് മുതല്‍ 13 വരെയുള്ള സ്പോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ആകെ ആറാം പ്ലോട്ടില്‍ നിന്നും രണ്ട് ഐഡി കാര്‍ഡുകള്‍ കിട്ടി. ചൊവ്വാഴ്ച 11ാം പോയിന്‍റ് കുഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സാക്ഷി ഇവിടെയല്ല കുഴിക്കേണ്ടത് മറ്റൊരു സ്ഥലത്താണ് കുഴിക്കേണ്ടത് എന്ന് പറഞ്ഞ് ഒരു കുന്നിന്‍മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. അവിടെ കുഴിച്ചപ്പോള്‍ കിട്ടിയത് രണ്ട് അസ്ഥികൂടങ്ങളും 60ഓളം അസ്ഥികളും ആണ് . ഈ പോയിന്‍റിനെ 11എ എന്ന് അടയാളപ്പെടുത്തുമെന്ന് എസ് ഐടി പറഞ്ഞു. . സാലഘട്ട എന്നതാണ് 13ാം പോയിന്‍റ്. ഇനി 14ഉം 15ഉം സ്പോട്ടുകള്‍ കൂടിയുണ്ട്. ഇന്നലെ വനത്തിലുള്ളില്‍ നിന്നും ഒരു പൂര്‍ണ്ണ അസ്ഥിക്കൂടവും 60 അസ്ഥികള്‍ കൂടി കിട്ടി. ഇവിടെ നിന്നുമാണ് 60 അസ്ഥികള്‍ കണ്ടെത്തിയതായി പറയുന്നു. പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാലപ്പഴക്കമില്ല. ഒന്നര രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന മരണമാണ്. ഇത് ആത്മഹത്യയാകാം എന്നും പറയുന്നു. ഒരു പോളിസ്റ്റര്‍ സാരിയും കിട്ടി. സര്‍പ്രൈസ് പോയിന്‍റ് എന്നാണ് 11ാം പോയിന്‍റിനെ പറയുന്നത്. ഇവിടെ നിന്നും കാര്യമായി ഒന്നും കിട്ടിയില്ല. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് കരുതിയിരുന്നത് 13ാം പോയിന്‍റിലാണ്. എന്നാല്‍ അവിടെയും കാര്യമായി ഒന്നും കണ്ടെത്തനായില്ല. ..

By admin