
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ നാവിക സേന ലോറ എന്ന ഇസ്രയേലിന്റെ ദീര്‍ഘദൂര അര്‍ധബാലിസ്റ്റിക് ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ റഡാര്‍ സംവിധാനം, കണ്‍ട്രോള്‍ സിസ്റ്റം എന്നിവയെല്ലാം തകര്‍ക്കാന്‍ ലോറ മിസൈല്‍ സാഹയിച്ചു. ലോറ എന്നാല്‍ ലോംഗ് റേഞ്ച് ആര്‍ട്ടിലറി എന്നാണ് അര്‍ത്ഥം. 430 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പാഞ്ഞു ചെന്ന് പാകിസ്ഥാന്‍ റഡാര്‍ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ആയി.
യുദ്ധവിമാനങ്ങളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ നിന്നും അയക്കാന്‍ കഴിയും എന്ന് മാത്രമല്ല, കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ക്കാനുള്ള ലോറയുടെ കഴിവ് അപാരമാണ്.
ഇപ്പോള്‍ ഇന്ത്യ ലോറ മിസൈല്‍ ഇസ്രയേലിന്റെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചുവരികയാണ്. ബ്രഹ്മോസും സ്കാല്‍പും പോലുള്ള മിസൈല്‍ ഉണ്ടെങ്കിലും അതിവേഗം ദീര്‍ഘദൂരത്തിലുള്ള തന്ത്രപ്രധാനസ്ഥലങ്ങള്‍ തകര്‍ക്കുന്ന ലോറ കൂടിയുണ്ടെങ്കില്‍ ഇന്ത്യയുടെ മിസൈല്‍ പവര്‍ വര്‍ധിക്കും.
ലോറയേക്കാള്‍ കരുത്ത് കുറഞ്ഞ റാംപേജ് മിസൈലുകളും ഇസ്രയേലിന്‍റേതാണ്. ഇതും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്നു. ഇത് വ്യോമസേനയാണ് ഉപയോഗിച്ചത്. സുഖോയ്, മിഗ് വിമാനങ്ങളില്‍ നിന്നാണ് റാംപേജ് മിസൈല്‍ തൊടുത്തത്. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് മെയ്‌ക്ക ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റാംപേജ് മിസൈലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും ക്രമേണ ഉല്‍പാദിപ്പിക്കാനും ഉള്ള കരാറായിക്കഴിഞ്ഞു.
വൈകാതെ ലോറ മിസൈല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും പിന്നീട് നിര്‍മ്മിക്കാനും ഉള്ള കരാര്‍ ഇസ്രയേലുമായി വൈകാതെ ഇന്ത്യ ഒപ്പുവെയ്‌ക്കും. ഇതോടെ മിസൈല്‍ പവറില്‍ ഇന്ത്യ ഒരു അപൂര്‍വ്വ ശക്തിയായി ഉയരും.