• Thu. Feb 13th, 2025

24×7 Live News

Apdin News

46 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

Byadmin

Feb 13, 2025


കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉയരത്തിലുളള വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞാണ് ഉമാ താമസ് വീട്ടിലേക്ക് മടങ്ങുന്നത്.

ഡിസംബര്‍ 29 ന് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെയാണ് അപകടം.അപകടത്തില്‍ ഉമാ തോമസിന്റെ വാരിയെല്ല് പൊട്ടുകയും തലച്ചോറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പതിനഞ്ച് അടി ഉയരത്തിലുള്ള വേദിയില്‍ നിന്നായിരുന്നു വീണത്. ഇത്ര ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉമാ തോമസ് നന്ദി അറിയിച്ചു.ഏതാനും ആഴ്ചകള്‍ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കാഡ് പരിപാടിക്കിടെയാണ് ഉമാ തോമസിന് വീണ് പരിക്കേറ്റത്. അശാസ്ത്രീയമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീഴുകയായിരുന്നു.



By admin