• Fri. Nov 15th, 2024

24×7 Live News

Apdin News

46 ships arrived in 4 months, 7.4 crore GST earned, Vizhinjam port wins gold | 4 മാസത്തിനിടെ എത്തിയത് 46 കപ്പലുകള്‍, ജിഎസ്ടിയായി കിട്ടിയത് 7.4 കോടി രൂപ, വിഴിഞ്ഞം തുറമുഖത്തിന് സുവര്‍ണനേട്ടം

Byadmin

Nov 10, 2024


ships, vizhinjam

തിരുവനന്തപുരം; സംസ്ഥാനത്തിന് വന്‍നേട്ടമായി വിഴിഞ്ഞം തുറമുഖം.ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ജിഎസ്ടി ഇനത്തില്‍ 7.4 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.ലോകത്തിലെ വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം എഎസ്സി ക്ലോഡ് ശിരാര്‍ഡെറ്റ്, അന്ന , വിവയാന എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതായും മന്ത്രി പറഞ്ഞു.

മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം.

നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ഠഋഡ വാണ് ഇവിടെ കൈകാര്യം ചെയ്തത്.ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്



By admin