
കൊച്ചി : എറണാകുളം കളമശേരിയില്‍ കടുത്ത പനിയും ഛര്‍ദിയുമായി അഞ്ച് കുട്ടികള്‍ ചികിത്സ തേടി. കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
പനിയും ഛര്‍ദിയും തലവേദനയുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകള്‍ മാറ്റിവച്ചു. സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ കളമശേരി നഗരസഭ ആവശ്യപ്പെട്ടു.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളില്‍ നിന്നെടുത്ത സാംപിളുകള്‍ പരിശോധനക്ക് അയച്ചതായി എറണാകുളം ഡിഎംഒ വ്യക്താമാക്കി.