• Fri. Jan 10th, 2025

24×7 Live News

Apdin News

5 members of a family including two children were killed | രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ട നിലയില്‍

Byadmin

Jan 10, 2025


death, crime

ലഖ്‌നൗ; രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. എട്ടും നാലും വയസുമുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ ബെഡ് ബോക്സിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. രക്ഷിതാക്കളുടെ മൃതദേഹങ്ങള്‍ കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച കൊലപാതകത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മോയിന്‍ എന്ന് വിളിക്കുന്ന മൊയ്നുദ്ദീന്‍(52), ഭാര്യ അസ്മ( 45), പെണ്‍മക്കളായ അഫ്സ, അദീബ എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കിടക്ക വിരി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. അഞ്ചു പേരുടേയും തലയില്‍ ആഴത്തിലുള്ള മുറിവുകളും കഴുത്തില്‍ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത രണ്ട് പേരെ കൂടാതെ നിരവധിപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലിസാരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സുഹൈല്‍ ഗാര്‍ഡന്‍ പരിസരത്തുള്ള വീട്ടിലാണ് സംഭവം. കൊല്ലപ്പെട്ട അസ്മയുടെ സഹോദര ഭാര്യ നസ്രാനയ്ക്കും അവരുടെ രണ്ട് സഹോദരന്‍മാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.



By admin