• Mon. Jan 19th, 2026

24×7 Live News

Apdin News

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുപാളയം തകര്‍ക്കാവുന്ന പ്രളയ് മിസൈല്‍;ചൈനയുടെ ഡോംഗ്ഫെംഗിനേക്കാള്‍ കേമന്‍

Byadmin

Jan 19, 2026



ന്യൂദല്‍ഹി: ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ കരുത്താണ്. .ചൈനയുടെ ഡോംഗ്‌ഫെംഗ് 12, റഷ്യയുടെ 9കെ720 ഇസ്‌കന്ദര്‍ എന്നിവയേക്കാള്‍ മികച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് പ്രളയ് എന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നു. .

വേഗതയും കൃത്യതയുമാണ് പ്രളയ് മിസൈലിന്റെ സവിശേഷത. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (എസ്ആര്‍ബിഎം) വിഭാഗത്തില്‍പ്പെടുന്നതാണ് പ്രളയ്. നിരവധി പുതിയ സാങ്കേതികവിദ്യകള്‍ പ്രളയില്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. 1000 കിലോ വരെയുള്ള ഭാരം വഹിച്ച് മിസൈല്‍ 500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും.

ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്‌സും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും.

പുതിയ തലമുറയില്‍ പെട്ട കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലില്‍ ആധുനിക സാങ്കേതികവിദ്യകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി പറഞ്ഞു. ഒന്നു രണ്ടു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ പ്രളയ് ഇന്ത്യന്‍ സേനയുടെ ഭാഗമാകും.

By admin