• Mon. Dec 23rd, 2024

24×7 Live News

Apdin News

50000 രൂപ, രണ്ട് ആൾജാമ്യം ; കോടതിയിൽ സത്യവാങ്മൂലം നൽകി അർജുൻ

Byadmin

Dec 23, 2024


ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോക്സോ കോടതിയിൽ ബോണ്ട്‌ നൽകാനായിട്ടാണ് അർജുൻ എത്തിയത്.

നേരത്തെ കേസിൽ അർജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യറായില്ല. തുടർന്ന് വിചാരണ കോടതിയായിരുന്ന കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി ബോണ്ട്‌ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഇതനുസരിച്ചാണ് ഇന്ന് ഇയാൾ ഹാജരായത്. 50000 രൂപയുടെയും തത്തുല്യ തുകക്കുള്ള രണ്ട് ആൾക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അർജുനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.



By admin