സിനിമാചരിത്രത്തില്‍ ആവിഷ്‌കാര സ്വതന്ത്ര്യം ചോദ്യചെയ്യപ്പെടുന്നത് ഒരു പുതിയ കാര്യമല്ല. രാഷ്‌ട്രീയ പരാമര്‍ശങ്ങളുടെയും നേതാക്കളുടെ പേരുകളുടെയും പേരില്‍ ‘L2 എമ്പുരാന്‍’ (L2 Empuraan) എന്ന സിനിമയെ കല്ലെറിയുമ്പോള്‍ ഇതേ കാരണത്താല്‍ പെട്ടിതുറക്കാനാകാത്ത സിനിമയും ചരിത്രത്തിലുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയും നേതാക്കളും മാറിയെന്ന ഒറ്റ വ്യത്യാസം മാത്രം.
‘കിസ്സ കുര്‍സി കാ’ (Kissa Kursi Ka) എന്ന സിനിമയ്‌ക്ക് പറയാനുള്ളത് അങ്ങനെ ഒരു ചരിത്രമാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഭരണകൂടം സിനിമാമേഖലയിലെ വിമര്‍ശനങ്ങളെ എങ്ങനെയാണ് അടിച്ചമര്‍ത്തിയതെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘കിസ്സ കുര്‍സി കാ’ എന്ന ഹിന്ദി സിനിമ.
1977-ലാണ് ‘കിസ്സാ കുര്‍സി കാ’ എന്ന ചിത്രം എത്തുന്നത്. ഇന്ദിരാഗാന്ധി ഭരണത്തിനെതിരെയുള്ള രാഷ്‌ട്രീയ ആക്ഷേപഹാസ്യചിത്രമായിരുന്നു അത്. പാര്‍ലമെന്റ് അംഗമായിരുന്ന അമൃത് നഹാതയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബദ്രി പ്രസാദ് ജോഷിയാണ് ചിത്രം നിര്‍മ്മിച്ചത്. ശബാന അസ്മി, രാജ് ബബ്ബര്‍, മനോഹര്‍ സിങ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കാള്‍.