തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കുന്നു. തൃശൂര്‍ രാമനിലയത്തില്‍ സംസ്‌കാരകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിക്കുക.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. 35-ഓളം സിനിമകള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്കായി എത്തിയതായി സൂചന.
ഈ വര്‍ഷം 128 എന്‍ട്രികളാണ് സംസ്ഥാന അവാര്‍ഡുകള്‍ക്ക് ലഭിച്ചത്. മികച്ച നടനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അവാര്‍ഡുകള്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തൃശൂരില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിക്കും.