
ന്യൂദല്‍ഹി: അമ്മാവന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് 55 വയസ്സായി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ രേഖകളില്‍. പക്ഷെ അമ്മാവന്റെ പകുതി വയസ്സാകുമ്പോഴേക്കും മരുമകനും പ്രിയങ്ക ഗാന്ധിയുടെ മകനുമായ റെയ്ഹാന്‍ ഗാന്ധി വധുവിനെ കണ്ടെത്തിക്കഴിഞ്ഞു.
ഇന്ത്യയുടെഅധികാരം പിടിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന ദൃഡപ്രതിജ്ഞ കാരണമാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ബ്ലിറ്റ്സ് എന്ന പത്രം പറയുന്നത് രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നുമാണ്. പക്ഷെ ഗൂഗിളിന്റെ ജെമിനി എന്ന എഐ ആപ് പറയുന്നത് രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചിട്ടില്ല എന്നാണ്.
മുസ്ലിം യുവതിയായ അവിവാ ബെയ്ഗ് ആണ് റെയ്ഹാന്‍ ഗാന്ധിയുടെ പ്രതിശ്രുധ വധു. രാജസ്ഥാനിലെ വന്‍കിട ബിസിനസുകാരനായ ഇമ്രാന്‍ ബെയ്ഗ് ആണ് അവിവായുടെ പിതാവ്. വിവാഹനാള്‍ നിശ്ചയിച്ചിട്ടില്ല. ജനവരി രണ്ടിന് രാജസ്ഥാനില്‍ വെച്ചാണ് വിവാഹനിശ്ചയം. റെയ്ഹാന്‍ ഗാന്ധി ഫൊട്ടോഗ്രാഫറാണ്. അവിവയ്‌ക്കും ഫൊട്ടോഗ്രാഫിയില്‍ താല‍്പര്യമുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം ഇതുവരെ പുറത്തുപറയാതെ സൂക്ഷിക്കുകയായിരുന്നു ഗാന്ധി കുടുംബം.