• Sat. Apr 26th, 2025

24×7 Live News

Apdin News

6-bajrang-dal-activists-booked-for-pasting-pak-flag-in-road | നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

Byadmin

Apr 26, 2025


ബജ്‌രംഗ് ദൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

uploads/news/2025/04/777807/2.gif

photo – facebook

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക് പതാകയുടെ സ്റ്റിക്കർ പതിച്ചത്.

ജഗത് സർക്കിൾ,സാത് ഗുമ്പാത് എന്നീ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ മുതൽക്കാണ് പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം അറിഞ്ഞ് പോലീസ് പരിശോധിക്കാൻ എത്തിയപ്പോൾ ബജ്‌രംഗ് ദൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. മുൻ‌കൂർ അനുമതിയില്ലാതെ റോഡിൽ പതാക പതിച്ചതിനാണ് പോലീസ് നടപടിയെടുത്തത്.



By admin