തിരുവനന്തപുരം: അധിക വായ്പയ്‌ക്ക് അനുമതി തേടി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. 6000 കോടി രൂപയുടെ അധിക വായ്പയ്‌ക്കാണ് അനുമതി തേടിയത്.
ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാനായി കിഫ്ബി വഴിയെടുത്ത വായ്പ സംസ്ഥാനത്തിന്റെ കട പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചിരുന്നു. ഈ വകയിലാണ് അധിക വായ്പ ആവശ്യം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകള്‍ക്ക് ഗ്യാരണ്ടിയായി ഗ്യാരണ്ടി റിഡംഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3323 കോടി കേന്ദ്രം വെട്ടി കുറച്ചിട്ടുണ്ട്. ജിആര്‍ ഫണ്ട് രൂപീകരിച്ചതിനാല്‍ ഈ തുക കടമെടുക്കാന്‍ ഉടന്‍ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.