• Fri. Oct 3rd, 2025

24×7 Live News

Apdin News

62ാമത് ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം

Byadmin

Oct 3, 2025



ഗുണ്ടൂര്‍: ആന്ധ്രയിലെ വിജ്ഞാന്‍ സര്‍വ്വകലാശാലയില്‍ നടന്ന 62ാമത് ദേശീയ ചെസ്സില്‍ പി. ഇന്യന്‍ ദേശീയ ചാമ്പ്യനായി. 11 റൗണ്ടുകള്‍ നീണ്ട മത്സരത്തില്‍ ഇന്യന്‍ ഒമ്പത് പോയിന്‍റോടെ കിരീടം നേടി. ഗൗതം കൃഷ്ണയാണ് രണ്ടാം സ്ഥാനത്ത്. 11ാം റൗണ്ടിലെ മത്സരത്തില്‍ അഭിജീത് ഗുപ്തയുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് പി. ഇന്യന്‍ ചാമ്പ്യനായത്.

ആദ്യ റൗണ്ടുകളില്‍ കൃഷ്ണന്‍ ശശികിരണ്‍ ആയിരുന്നു മുന്‍പില്‍. പക്ഷെ ഒമ്പതാം റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ ശശികിരണിനെ തോല്‍പിച്ചതോടെയാണ് ഇന്യന്‍ ചാമ്പ്യനായത്. സമനില നേടാമായിരുന്ന ആ കളിയിലെ തോല്‍വിയോടെ ശശികിരണ്‍ പിന്നിലായി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശശികിരണിനാണ് ഓട്ടുമെഡല്‍.

ഈ വര്‍ഷം മെയില്‍ നടന്ന റാപിഡ് മത്സരത്തിലും ഇന്യന്‍ തന്നെയാണ് ചാമ്പ്യനായത്. ഇതോടെ റാപിഡിലും ക്ലാസിക്കല്‍ ചെസ്സിലും ഒരാള്‍ തന്നെ ചാമ്പ്യനായി.

By admin