• Sat. Jan 11th, 2025

24×7 Live News

Apdin News

62 people were molested from the age of 13 | 13 വയസ് മുതൽ പീഡിപ്പിച്ചത് 62 പേര്‍, പത്തനംതിട്ടയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കായികതാരം; അഞ്ചു യുവാക്കള്‍ അറസ്‌റ്റില്‍

Byadmin

Jan 11, 2025


കായിക പരിശീലകരും സഹപാഠികളും പീഡിപ്പിച്ചതായാണു മൊഴി. പിതാവിന്റെ ഫോണാണ്‌ പെണ്‍കുട്ടി ഉപയോഗിക്കുന്നത്‌. ഇതിലൂടെ സൗഹൃദം സ്‌ഥാപിച്ച 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ്‌ ചെയ്‌തിരുന്നു.

uploads/news/2025/01/757430/attack-on-women.jpg

പത്തനംതിട്ട: പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 62 പേര്‍ക്കെതിരേ പീഡനത്തിന്‌ കേസ്‌. അഞ്ചു യുവാക്കളെ ഇലവുംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ്‌ ഭവനത്തില്‍ എസ്‌. സന്ദീപ്‌ (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത്‌ (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ്‌ (24) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. അഞ്ചാം പ്രതി വലിയ വട്ടം ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) പത്തനംതിട്ട പോലീസ്‌ സ്‌റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്‌. പ്രതികളെ ഇന്നലെ രാവിലെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.

പഠിക്കുന്ന സ്‌ഥാപനത്തിലെ കൗണ്‍സലിങ്ങിനിടെയാണ്‌ പീഡന വിവരം പെണ്‍കുട്ടി പറയുന്നത്‌. കായിക പരിശീലകരും സഹപാഠികളും പീഡിപ്പിച്ചതായാണു മൊഴി. പിതാവിന്റെ ഫോണാണ്‌ പെണ്‍കുട്ടി ഉപയോഗിക്കുന്നത്‌. ഇതിലൂടെ സൗഹൃദം സ്‌ഥാപിച്ച 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ്‌ ചെയ്‌തിരുന്നു. സുബിന്‍ ആണ്‌ 13-ാം വയസില്‍ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്‌. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്‌ അടക്കം പീഡിപ്പിച്ചതായി മൊഴിയുണ്ട്‌. പെണ്‍കുട്ടി ദളിത്‌ വിഭാഗക്കാരിയായതിനാല്‍ പത്തനംതിട്ട ഡിവൈ.എസ്‌.പിയാണ്‌ കേസ്‌ അനേ്വഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌. പീഡിപ്പിച്ചവരുടെ പേരു വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു. വീടിനടുത്തുള്ള കുന്നിന്‍മുകളിലെത്തിച്ച്‌ മൂന്നുപേര്‍ സംഘം ചേര്‍ന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്തു മൂന്നു പേരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. ഇപ്പോള്‍ പെണ്‍കുട്ടിക്ക്‌ പതിനെട്ടു വയസു തികഞ്ഞിട്ടുണ്ട്‌. അഞ്ചു വര്‍ഷം മുന്‍പ്‌ നടന്ന പീഡനമായതിനാലാണ്‌ പോക്‌സോ ചുമത്തിയിട്ടുള്ളത്‌.

ഇലവുംതിട്ട ഇന്‍സ്‌പെക്‌ടര്‍ ടി.കെ. വിനോദ്‌ കൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ അനേ്വഷണം. രണ്ടു ദിവസമായി പത്തനംതിട്ട വനിതാ പോലീസ്‌ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വരികയാണ്‌. ഇതുവരെ 62 പേരുടെ പേരാണ്‌ പെണ്‍കുട്ടി പറഞ്ഞിട്ടുള്ളത്‌. ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും ഇത്‌ സംബന്ധിച്ച്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ടതായി വരും.



By admin