• Wed. Jan 8th, 2025

24×7 Live News

Apdin News

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും – Chandrika Daily

Byadmin

Jan 8, 2025


തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.



By admin