കൊളത്തൂർ> 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടു പേർ പൊലീസ് പിടിയിലായി. പാങ്ങ് സൗത്ത് സ്വദേശി ചോമയിൽ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാൽ സ്വദേശി ദിജിഭവൻ വീട്ടിൽ ദീപക് (28) എന്നിവരാണ്കൂ പിടിയിലായത്. കൂട്ടിലങ്ങാടിക്കടുത്തെ കുറുവയിലെ വാടക കോട്ടേഴ്സിൽ നിന്നുമാണ് ഇരുവരെയും പിടിക്കൂടിയത്.
ജില്ലയിൽ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടകക്വാർട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതെതുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു ,കൊളത്തൂർ ഇൻസ്പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡിലെ എസ്ഐ എൻ റിഷാദ്അ ലിയും സംഘവും കൊളത്തൂർ, കുറുവ എന്നിവിടങ്ങളിലെ വാടകക്വാർട്ടേസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയായിരുന്നു. അതിനിയിടൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് ബംഗ്ലൂരുവില്‍ നിന്നു്ം എംഡിഎംഎ വാങ്ങിയ ഇരുവരും വിൽപ്പനക്കായെത്തിയതാണ് മനസിലായത്.. വാടക ക്വാർട്ടേഴ്സിൽ നിന്നും ചെറിയ പായ്ക്കറ്റുകളിലാക്കി കുറുവ, പടപ്പറമ്പ്, കൊളത്തൂർ ഭാഗങ്ങളിൽ വിൽപന നടത്താനായി ഇരുവരും പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.