
ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന വനിതാ സംഘത്തില്‍ 12 പേരുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ സിആര്‍പിഎഫിന്റെ യശസ്വിനി സംഘത്തില്‍പെട്ടവരും മൂന്നുപേര്‍ എസ്എസ്ബിയില്‍ നിന്നുള്ളവരുമാണ്. മലയാളികളായ അഞ്ച് റൈഡര്‍മാരും നാല് കോ-റൈഡര്‍മാരുമാണ് സിആര്‍പിഎഫില്‍ നിന്ന് പങ്കെടുക്കുന്നത്.

എം.കെ. ജിന്‍സി (കണ്ണാടി, പാലക്കാട്), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം), സി.വി. അശ്വതി (ആനക്കാംപൊയില്‍, കോഴിക്കോട്), സി. മീനാംബിക (പറളി, പാലക്കാട്), ബി. ശരണ്യ (പുന്തലതാഴം, കൊല്ലം), എന്‍. സന്ധ്യ (കുഴല്‍മന്ദം, പാലക്കാട്), ആര്‍. വിനീത (ചേര്‍ത്തല, ആലപ്പുഴ), അഞ്ജു സജീവ് (കടയ്‌ക്കല്‍, കൊല്ലം), അപര്‍ണ ദേവദാസ് (വാളയാര്‍, പാലക്കാട്) എന്നിവരാണ് സിആര്‍പിഎഫിന്റെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടന സംഘമായ യശസ്വിനിയില്‍ ഉള്‍പ്പെടുന്നത്. സിആര്‍പിഎഫിന്റെ മഹിളാ ബറ്റാലിയന്റെ ഭാഗമാണിവര്‍. കെ. ആര്യ (വിളയോടി), സന്ധ്യ രാമദാസ് (ചിറ്റിലഞ്ചേരി), എസ്.എല്‍. സുരഭി തോന്നയ്‌ക്കല്‍, തിരുവനന്തപുരം) എന്നിവരാണ് എസ്എസ്ബിയില്‍ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന സംഘത്തിലുള്ളവര്‍.