77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ഗ്ലാസ് ബ്രിഡ്ജ്
വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ സാാധിക്കുന്ന തരത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി.
വില്ലിന്റെ രൂപത്തിൽ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു. ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാലിൻ പാലത്തിലൂടെ കാൽനട യാത്രയും നടത്തി. 77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ഗ്ലാസ് ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേതകയും ഇതിനുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധി തിരുവള്ളുവർ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ സിൽവര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് തമിഴ്‌നാട് സർക്കാർ കന്യാകുമാരിയിൽ 37 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്.