• Thu. Dec 19th, 2024

24×7 Live News

Apdin News

!8-otts-blocked-in-2024-for-obscene-vulgar-and-pornographic-content | ‘അശ്ശീല ഉള്ളടക്കം’;18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

Byadmin

Dec 19, 2024


19 വെബ്‌സൈറ്റുകൾക്കും 10 ആപ്പുകൾക്കുമെതിരെയും നടപടിയെടു​ത്തിട്ടുണ്ട്

uploads/news/2024/12/753216/3.gif

photo – facebook

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഒരു വർഷത്തിനിടെ രാജ്യത്ത് നിരോധിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരു​ഗൻ ലോക്സഭയിൽ പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാ​ഗം എംപി അനിൽ ദേശായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2000-ത്തിലെ ഐടി നിയമം പ്രകാരമാണ് നടപടി സ്വീകരിച്ചത്. ‌സർ​ഗാത്മകമായ ആവിഷ്കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിൽ ആരംഭിച്ച അഡൽ‌ട്ട് ഒൺലി പ്ലാറ്റ്ഫോമായ യെസ്മ, ഡ്രീംസ് ഫിലിംസ്, വൂവി, അൺകട്ട് അഡ്ഡ, ട്രൈ ഫ്‌ലിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ഇതിന് പുറമേ നിരോധിത പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്ത 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കിയിരുന്നു.

ന്യൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ബെഷാരംസ്, മൂഡ് എക്‌സപ്രൈം പ്ലേ എന്നിവക്കെതിരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിൽ 7, ആപ്പിൾ ആപ്പ് സ്റ്റോറിൽ 3), ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവക്കുമെതിരെയും നടപടിയെടുത്തിട്ടുണ്ട്.



By admin