• Sun. Nov 16th, 2025

24×7 Live News

Apdin News

88 % മരണനിരക്ക്: എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് വ്യാപിക്കുന്നു, അടിയന്തര സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന

Byadmin

Nov 16, 2025



അഡിസ് അബെബ(16-11-2025): എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് വ്യാപിക്കുന്നു. ഒന്‍പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ ഓമോ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഇതുവരെ ഒൻപത് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

മരണനിരക്ക് 88 ശതമാനം വരെ ഉയർന്ന ഈ വൈറസിന് നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനോ ഇല്ലെന്നതാണ് ഏറ്റവും വലിയ ഭീഷണി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയില്‍ നിയോഗിച്ചിട്ടുണ്ട്. എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും എന്നതിനാല്‍ കടുത്ത ആശങ്കയാണ്.കഴിഞ്ഞ വര്‍ഷം റുവാണ്ടയിലും മാര്‍ബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

പഴംതീനി വവ്വാലുകള്‍ കഴിഞ്ഞിരുന്ന ഗുഹയില്‍ നടത്തിയ ഖനന പ്രവര്‍ത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് അന്നു കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം.88 ശതമാനം മരണനിരക്കുള്ള മാര്‍ബഗ് വൈറസ് ബാധയ്‌ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്‌സിനുകളോ ഇല്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത.

കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചര്‍ദി, രക്തസ്രാവം തുടങ്ങിയവയുണ്ടാകും. 1967ല്‍ ജര്‍മനിയിലെ മാര്‍ബഗ്, ഫ്രങ്ക്ഫുര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് മാര്‍ബഗ് വൈറസ് എന്ന പേരു വന്നത്. സമീപകാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, എത്യോപ്യയിലെ പുതിയ കേസുകൾ വൈറസ് പുനരാവർത്തനത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

 

 

By admin