കോഴിക്കോട്: സാമൂഹ്യ നിരീക്ഷനും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഹമാസിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു. 90 ശതമാനം ഹമാസിനെയും ഇസ്രയേല്‍ വധിച്ചെന്നും ഇനി 10 ശതമാനത്തെ മാത്രം ബാക്കിവെച്ചിട്ടുണ്ടെന്നും അത് ജിഹാദ് എന്തെന്ന് ലോകത്തിന് മനസ്സിലാക്കാന്‍ വേണ്ടിയാണെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്.
“വരും കാലത്തെ മനുഷ്യൻമാർക്ക് മനസ്സിലാകണം…
എന്തിനാണ് ഇസ്രായേൽ ഹമാസിനെ വേട്ട ആടിയിരുന്നത് എന്ന്.
അത്രക്ക് നീചൻമാരായിരുന്നു അവർ. അതിന് വേണ്ടി കുറച്ച് പേരെ ഇസ്രായേൽ കൊല്ലാതെ വിട്ടിട്ടുണ്ട്..!
അങ്ങനെ ലോകം അറിയും.എന്താണ് ഇസ്ലാമിക ജിഹാദ് എന്ന്. “- ഇങ്ങിനെപ്പോകുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ്. എക്സ് ജൂത വെറിയൻ എന്ന പേരിലായിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ്.
“അവരുടെ ചെയ്തികൾ എന്താണ് എന്നറിയേണ്ടേ?
അവർ ജൂത ഉന്മൂലനത്തിനു വഴിവെച്ചു.
അതിനായി ഇന്‍തിഫാദ അഴിച്ചുവിട്ട് ഭീകരാക്രമണങ്ങൾ നടത്തി…
ജിഹാദ് ആണ് പോംവഴി എന്ന് അവർ പറഞ്ഞു.
ഗാസക്ക് വേണ്ടി ലോകം നൽകിയ സഹായം സ്വന്തം പോക്കറ്റിൽ ആക്കിയും തുരങ്കം പണിതും അവർ ഭീകരതയ്‌ക്ക് കളമൊരുക്കി…
ചെറിയ കുട്ടികളെ പോലും ആയുധം എടുപ്പിച്ചു…
പാഠഭാഗങ്ങളിൽ ജൂത വൈര്യം കുത്തിനിറച്ചു…
ഒക്ടോബർ ഏഴ് അവരുടെ ഏറ്റവും വലിയ ഭീകരത ആയിരുന്നു…!
അവറ്റകൾ സ്വന്തം ജനതയെ മനുഷ്യ കവചമാക്കി കൊല്ലാൻ ഇട്ടു.
എന്നിട്ടതിനെ നെസസ്സറി സക്രിഫൈസ് എന്ന് വിളിച്ചു…
മഹമൂദ് അബ്ബാസ് അവരെ വിളിച്ചിരുന്നത് പോലും“നായിന്റെ മക്കൾ” എന്നായിരുന്നു..! “- ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ഇങ്ങിനെപ്പോകുന്നു.