• Sat. Apr 26th, 2025

24×7 Live News

Apdin News

A 29-year-old man from Uduma was caught after his vehicle was stopped and searched; 17.23 grams of methamphetamine was found, and he was arrested. | ഉദുമ സ്വദേശിയായ 29കാരൻ, വണ്ടി തടഞ്ഞ് പരിശോധിച്ചതോടെ കുടുങ്ങി; കിട്ടിയത് 17.23 ഗ്രാം മെത്താംഫിറ്റമിൻ, അറസ്റ്റിൽ

Byadmin

Apr 26, 2025


arrested

കാഞ്ഞങ്ങാട്: കാസർകോട് എക്സൈസിന്‍റെ ലഹരിവേട്ട. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 17.23 ഗ്രാം മെത്താംഫിറ്റമിനുമായി ഉദുമ സ്വദേശിയായ മുഹമ്മദ്‌ റാസിഖ്. പി.എം (29) ആണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ് കെ.എസും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലായത്. വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുന്നു എന്ന വിവരത്തിൽ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.കെ.വി.സുരേഷ്, പ്രമോദ് കുമാർ.വി, പ്രിവന്‍റീവ് ഓഫീസർമാരായ കെ നൗഷാദ്, പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, സോനു സെബാസ്റ്റ്യൻ, രാജേഷ്.പി, ഷിജിത്ത്.വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റീന.വി, അശ്വതി.വി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.



By admin