ഇടുക്കി; മറയൂരില്‍ 70 കാരനെ കൊലപ്പെടുത്തിയ കേസിലെ 2 പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. മറവൂര്‍ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ മറയൂര്‍ സ്വദേശി അന്‍പഴകന്‍ , മിഥുന്‍ എന്നീ പ്രതികളെ തൊടുപുഴ ജില്ലാ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
പ്രതികള്‍ 20000 രൂപ വീതം പിഴയും ഒടുക്കണം. 2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടര്‍ന്നുളള തര്‍ക്കത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു.