പാലക്കാട്; യു ഡി എഫിന്റെ ജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ബിജെപിയിലെ കോക്കസ് ആണെന്ന് അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനും വി മുരളീധരനും സി കൃഷ്ണകുമാറും ഉള്‍പ്പെടുന്ന കോക്കസ് ആണിത്. മുമ്പ് നിശ്ചയിച്ചത് പ്രകാരം ജനാധിപത്യ മര്യാദയില്ലാതെയാണ് കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ഗുരുതരമായ പിഴവ് സംഭവിച്ചു. പാലക്കാട് ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചടക്കത്തിന്റെ പേരില്‍ അടിമത്ത മനോഭാവത്തോടെ നില്‍ക്കുന്ന ആളുകള്‍ വലിയ കൂട്ടമായി ബിജെപി മാറി. അച്ചടക്കത്തിന്റെ വാള്‍ കാണിച്ചു ഭയപ്പെടുത്തുകയാണ്. ജനാധിപത്യ രീതിയില്‍ ബിജെപിയില്‍ ചര്‍ച്ച നടക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരുടെയോ പൊതുജനത്തിന്റെയോ അഭിപ്രായം തേടുന്നില്ല.
കൃഷ്ണകുമാറിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരാളെ പോലും സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തിലേക്ക് വിളിച്ചില്ല. കുമ്മാനം രാജശേഖരനെ യോഗത്തിലേക്ക് വിളിക്കുകപോലും ചെയ്തില്ല.