• Fri. Jan 17th, 2025

24×7 Live News

Apdin News

A family of four who took a bath in Bharatapuzha was washed away; One person has been brought out and the search is on for 3 others | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാല് പേർക്ക് ദാരുണാന്ത്യം

Byadmin

Jan 16, 2025


bharatapuzha,person

തൃശൂര്‍; ഭാരതപ്പുഴയില്‍ കുളിക്കാനായി ഇറങ്ങി ഒഴുക്കിൽപ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത് . നാലുപേരും ഒഴുക്കില്‍പ്പെട്ട് കണ്ട് അ​ഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർ‌ന്ന് നടത്തിയ തിരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ഹയാനെയാണ് കണ്ടെത്തിയത്. ഹയാനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം കബീറിനേയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒടുവിൽ സെറയേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.



By admin