• Sun. Oct 6th, 2024

24×7 Live News

Apdin News

A fire broke out in a two-storey building; Seven people met a tragic end, the incident happened in Maharashtra | ഇരുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം , സംഭവം മഹാരാഷ്ട്രയില്‍

Byadmin

Oct 6, 2024


fire, maharastra

photo; representative

മുംബൈ; ഇരുനില കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 7 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്ക ം ഒരു കുടുംബത്തിലെ 7 പേരാണ് മരിച്ചത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ സിദ്ധാര്‍ത്ഥ് കോളനിയാലാണ് സംഭവം നടന്നത്.

താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്. തുടര്‍ന്ന് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത, മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്.

സംഭവം നടന്നയുടനെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കുടുംബാംഗങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.



By admin