നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സ്‌റ്റമ്പര്‍ അനീഷെന്ന അനീഷിന്റെ സഹോദരിയുടെ മകന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി നെടുമങ്ങാട് മുക്കോലയിലെ വസതിയിലെത്തിയ വനിതകളടക്കമുള്ള ഗുണ്ടാ സംഘവുമായാണ് നെടുമങ്ങാട് പോലീസ് ഏറ്റുമുട്ടിയത്. ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയില്‍ ആഘോഷം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഇതറിഞ്ഞ പോലീസ് സ്‌റ്റമ്പര്‍ അനീഷിന്റെ മുക്കോലയിലെ വീട്ടിലെത്തി ഗുണ്ടകളെ കൂട്ടി ആഘോഷം നടത്തരുതെന്നും ബന്ധുക്കള്‍ മാത്രമുള്ള ആഘോഷം നടത്തണമെന്നും ആവശ്യപ്പെട്ട് താക്കീത് നല്‍കിയിരുന്നു.ഇത് വകവെക്കാതെയാണ് ഞായറാഴ്‌ച രാത്രിയില്‍ ആഘോഷം നടത്തിയത്. നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിവരമറിയച്ചതനുസരിച്ച് സി ഐ രാജേഷ്, എസ് ഐ മാരായ ഓസ്‌റ്റിന്‍, സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്തിലെ സംഘം സ്‌ഥലത്തെത്തിയതും ഇവരെ സ്‌ത്രീകളടക്കമുള്ള ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിഐ, എസ്‌ഐ അടക്കം ആറ് പോലീസുകാര്‍ക്ക്‌പ രുക്കേറ്റു.ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടയില്‍ പോലീസ് സംഘം 12 ഗുണ്ടകളെ പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
കരിപ്പൂര് മൊട്ടല്‍മൂട് കുഴിവിള വീട്ടില്‍ സ്‌റ്റമ്പര്‍ അനീഷെന്ന അനീഷ് (30), നെടുമങ്ങാട് അരശു പറമ്പ് കിഴക്കുംകര വീട്ടില്‍ രാഹുല്‍ രാജന്‍ (30), കരിപ്പൂര് വാണ്ട മുടിപ്പുര കുമാരി സദനത്തില്‍ വിഷ്‌ണു (33), കരിപ്പൂര് വാണ്ട ത്രിവേണി സദനം വീട്ടില്‍ പ്രേംജിത്ത് (37), കരിപ്പൂര് പനങ്ങോട്ടേല അഖിലേഷ് ഭവനില്‍ അനൂപ് (20), കരിപ്പൂര് മേലാംകോട് മൂത്താംകോണം പുളിമൂട്ടില്‍ വീട്ടില്‍ രാഹുല്‍ രാജ് (20), കരിപ്പൂര് മൂത്താംകോണം തടത്തരികത്തു പുത്തന്‍വീട്ടില്‍ രഞ്‌ജിത്ത് (30), കരിപ്പൂര് നെട്ടിറച്ചിറ പന്തടിവിള വീട്ടില്‍ സജീവ് (29 ), പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട സാന്ദ്ര ഭവനില്‍ ജഗന്‍ (24), ആനാട് ഉണ്ടപ്പാറ കുഴിവിള സംഗീത ഭവനില്‍ സജിന്‍ (24), വിതുര കൊപ്പം വൃന്ദ ഭവനില്‍ വിഷ്‌ണു (24), വെള്ളനാട് കൂവക്കൂടി നിധിന്‍ ഭവനില്‍ ജിതിന്‍ കൃഷ്‌ണ (28)എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.