ജാർഖണ്ഡ് കലേൻപുര് വിൽകല്യാൺപുര് തൗസീഫ് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരില്‍ മോഷണശ്രമത്തിനിടെ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ജാർഖണ്ഡ് കലേൻപുര് വിൽകല്യാൺപുര് തൗസീഫ് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പകലായിരുന്നു സംഭവം . പെരുമ്പാവൂർ സ്വദേശിയുടെ പി.പി. റോഡിലെ എസ്.ബി.ഐ യ്ക്ക് സമീപം വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടത്തിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.ഇൻസ്പെക്ടർ റ്റി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം റാസിഖ്, സുഭാഷ് തങ്കപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.