മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം വെടി വെച്ച് ജീവനൊടുക്കി, വയനാട് സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്തത്. 33 വയസ്സായിരുന്നു തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. ജോലി സംബന്ധമായ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു അവധി ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്നും പോലീസുകാരനുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഗൺ ഉപയോഗിച്ച് തലയിൽ സ്വയം വെടിയുതിർത്ത ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.