• Thu. Feb 27th, 2025

24×7 Live News

Apdin News

AAP dismisses rumours, Kejriwal won’t go to Rajya Sabha; “There are huge responsibilities | അഭ്യൂഹങ്ങള്‍ തള്ളി എഎപി, കെജരിവാള്‍ രാജ്യസഭയിലേക്കില്ല; ‘വലിയ ഉത്തരവാദിത്തങ്ങളുണ്ട്

Byadmin

Feb 26, 2025


aravind kejriwl

ന്യൂഡല്‍ഹി: എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതൃത്വം. കെജരിവാളിന് പാര്‍ട്ടി നേതൃത്വതലത്തില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നത്.

ആം ആദ്മി പാര്‍ട്ടിയെ ദേശീയ തലത്തില്‍ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാവാണ് കെജരിവാളെന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കാറും സമാനമായ നിലപാടാണ് പങ്കുവച്ചത്. കെജരിവാള്‍ രാജ്യസഭയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും പ്രിയങ്ക വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കെജരിവാള്‍ എഎപി കണ്‍വീനറാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എതെങ്കിലും സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും എഎപി വക്താവ് ചൂണ്ടിക്കാട്ടി.

കെജരിവാള്‍ രാജ്യസഭയിലേക്ക് എന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് ഡല്‍ഹി ബിജെപി ഘടകം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.



By admin