• Sat. Oct 12th, 2024

24×7 Live News

Apdin News

Accident between private bus and tourist bus; Many people were injured | സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്‌

Byadmin

Oct 12, 2024


accident, kannur

photo; representative

കണ്ണൂര്‍; സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി ആളുകള്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. പത്തിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

സ്വകാര്യ ബസിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്തി(29)ന് കൈക്കും തലക്കും ഗുരുതര പരിക്കേറ്റു. ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധര്‍മടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭര്‍ത്താവ് സുരേഷ്(48), സാറാമ്മ(78), ഷേര്‍ലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയില്‍(58), അക്ഷയ്, വിപിന്‍കുമാര്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.



By admin