![atm, arrest, rob, kozhikode](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763784/atm-kavarcha.gif?w=640&ssl=1)
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത് രാത്രി പട്രോളിംഗിനിടെ കണ്ട കാഴ്ചയ്ക്ക് പിന്നില്‍ അപകടം ഒളിച്ചിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്. സര്‍വ്വ സന്നാഹങ്ങളോടെയും എടിഎം കൊള്ളയ്ക്കെത്തിയ മലപ്പുറം സ്വദേശിക്കുണ്ടായ അശ്രദ്ധയാണ് മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടാന്‍ പോലീസിന് തുണയായത്. താഴ്ന്ന് കിടക്കുന്ന ഷട്ടറിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് വന്ന വെളിച്ചമാണ് പ്രതിയെ കുടുക്കിയത്.
പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍ ഷട്ടര്‍ താഴ്ത്തിയ എടിഎമ്മിനുള്ളിലെ വെളിച്ചം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മൂന്ന് പേരടങ്ങുന്ന പെട്രോളിംഗ് സംഘം ഉടനെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണനാണ് പോലീസിന്റെ പിടിയിലായത്. വെളിച്ചത്തെ പെട്രോളിംഗ് സംഘം അവഗണിച്ചിരുന്നെങ്കില്‍ വലിയ എടിഎം കൊള്ള കേരളത്തില്‍ നടന്നേനെ. ചേവായൂര്‍ പറമ്പില്‍കടവില്‍ ഹിറ്റാച്ചി എ ടി എം തകര്‍ക്കാനാണ് ശ്രമം നടന്നത്. എടിഎം തകര്‍ക്കാനായി കൊണ്ടുവന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു.