
photo – facebook
കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന്വി ശ്രമത്തിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് നടി മഞ്ജു വാര്യർ. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു വാര്യർ സുഖവിവരങ്ങൾ അന്വേഷിച്ചത്. മഞ്ജു വാര്യർ എംഎൽഎയുടെ വീട് സന്ദർശിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടിലെത്തി ഉമ തോമസിനെ കെട്ടിപ്പിടിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. തന്റെ ചികിത്സയെക്കുറിച്ചും മുഖത്ത് പരിക്കേറ്റിടത്ത് നടത്തിയ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ഉമ തോമസ് മഞ്ജു വാര്യരോട് വിശദീകരിക്കുന്നുണ്ട്.
നേരത്തെ നടൻ മോഹൻലാൽ ഉമാ തോമസിനെ സന്ദർശിച്ചിരുന്നു. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമ തോമസ് പറഞ്ഞിരുന്നു.