• Sun. Dec 22nd, 2024

24×7 Live News

Apdin News

Again wildebeest attack in Wayanad; Construction worker seriously injured | വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്‌

Byadmin

Dec 15, 2024


wayanad, injured

കല്‍പ്പറ്റ; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തിന് യുവാവിന് ഗുരുതര പരിക്ക്. എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ചേകാടി പൊളന്നയില്‍ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയില്‍ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേര്‍ക്ക് ആന പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന മറ്റ് നാലു പേര്‍ തിരിഞ്ഞോടി.



By admin