• Tue. Oct 8th, 2024

24×7 Live News

Apdin News

AI technology to make Kumbh Mela plastic free; Yogi Adityanath released the Kumbh Mela logo | കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാന്‍ എ ഐ സാങ്കേതിക വിദ്യ; കുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്‌

Byadmin

Oct 7, 2024


a i technology, kumbh mela, yogi adithyanath

പ്രയാഗ് രാജിലെ കുംഭമോളയുടെ ഒരുക്കങ്ങള്‍ അവലോകനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച 2025 ന്റെ ലോഗോ പ്രകാശനം ചെയ്യുകയും കൂടാതെ വെബ്‌സൈറ്റും ആപ്പും മുഖ്യമന്ത്രി ലോഞ്ച് ചെയ്തു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ദേശീയ മാധ്യമമായ എ എന്‍ ഐയാണ്.

സന്ദര്‍ശന വേളയില്‍ യോഗി കുംഭമേളയുടെ ഒരുക്കങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുകയും പ്രധാന സ്ഥലങ്ങളില്‍ സ്ഥലപരിശോധന നടത്തുകയും ചെയ്തു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.

വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉള്‍പ്പെടെ പ്രധാന ആറ് ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ കൂടുതല്‍ ദൂരം നടക്കേണ്ടി വരുന്നതുള്‍പ്പെടെയുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 700 ഇലക്ട്രിക് ബസുകളാണ് തീര്‍ത്ഥാടകര്‍ക്ക് ഗതാഗതമൊരുക്കാന്‍ വിന്യസിക്കുക.



By admin