• Mon. Oct 21st, 2024

24×7 Live News

Apdin News

akasa-vistara-airlines-received-6-bomb-threats-today | ഇന്ന് 20 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര കമ്പനികൾക്ക് 6 വീതം ഭീഷണി സന്ദേശം ലഭിച്ചു

Byadmin

Oct 21, 2024


ഇതോടെ ഒരാഴ്ചക്കിടെ ഭീഷണി സന്ദേശം ലഭിച്ച സർവീസുകൾ 90 കടന്നു.

bomb threats

രാജ്യത്ത് ഇന്നും വിമാനങ്ങൾക്ക് ഭീഷണി. ഇൻഡി​ഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ 20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ഭീഷണി സന്ദേശം ലഭിച്ച സർവീസുകൾ 90 കടന്നു. ആകാശ, വിസ്താര കമ്പനികളുടെ സർവീസുകൾക്ക് 6 വീതം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.

ദില്ലി-ഫ്രാങ്ക്ഫർട്ട്, സിം​ഗപൂർ-ദില്ലി, സിം​ഗപൂർ-മുംബൈ, മുംബൈ – സിം​ഗപ്പൂർ തുടങ്ങിയ ഫ്ലൈറ്റുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വിസ്താര അറിയിച്ചു. ദില്ലി-ഗോവ, അഹമ്മദാബാദ്-മുംബൈ, ദില്ലി-ഹൈദരാബാദ്, കൊച്ചി-മുംബൈ ( QP 1519), ലക്നൗ-മുംബൈ തുടങ്ങിയ സർവീസുകൾക്ക് ഭീഷണി ലഭിച്ചെന്ന് ആകാശ കമ്പനിയും അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടനെ വിവരം അധികൃതരെ അറിയിച്ചു, നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനം പുറപ്പെട്ടെന്നും കമ്പനികൾ അറിയിച്ചു.



By admin